എറണാകുളം : കളമശ്ശേരിയിൽ MDMA യുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ടോൾ കളത്തിപ്പറമ്പ് സമീപത്തു നിന്നും3.67 gm MDMA , DANSAF പിടികൂടി.......
പത്തനംതിട്ട : നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്.
നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ......
കൊച്ചി : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു. ഇടപ്പള്ളിയിൽ ജോലി ചെയ്തുവരുന്ന യുവതി, നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അമീബിക് മസ്തിഷ്കജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് യുവതിയിൽ കണ്ടെത്തിയത്. ......
കൊച്ചി: അന്തരീക്ഷ റഡാർ സിഗ്നലുകളിൽ നിന്നുള്ള മഴയുടെ വിവരങ്ങൾ കൃത്യമായി വേർതിരിച്ചെടുക്കാൻ മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) പേറ്റന്റ് ലഭിച്ചു.
205 MHz സ്ട്രാറ്റോസ്ഫിയർ–ട്രോപോസ്ഫിയർ (ST) റഡാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി, ഡിസ്ട്രിബ്യൂഷൻ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ പ്രോസസ്സിംഗ് ആൽഗോരിതങ്ങളും ആധുനിക മെഷീൻ ലേണിംഗ് ആൽഗോരിതങ്ങളും സംയോജിപ്പിക്കുന്ന സമഗ്രമായ രീതിയാണ് ഗവേഷകർ അവതരിപ്പിച്ചത്. സാധാരണയായി റഡാർ ഡാറ്റയിൽ വായുവിൽ നിന്നുള്ള എക്കോകളും മഴതുള്ളികളിൽ നിന്നുള്ള എക്കോകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിനാൽ വിശ്വസനീയമായ അന്തരീക്ഷ വിവരങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്.
ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ ഹൈബ്രിഡ് അഡാപ്റ്റീവ് ബൈ-ഗൗസിയൻ ഫിറ്റിംഗ് ആൽഗോരിതംവികസിപ്പിച്ചു. ......
ബിഹാർ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യാ മുന്നണി നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയുമാണ് യോഗി ആദിത്യനാഥ് കടുത്ത ഭാഷയിൽ വിമർശിച്ചത്. ......
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിൽ പ്രദർശനങ്ങൾക്കൊപ്പം നടക്കാനിരിക്കുന്ന മറ്റ് അനുബന്ധപരിപാടികള്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രഖ്യാപിച്ചു. സംഭാഷണങ്ങൾ, സിനിമ, ഭക്ഷണ ശീലങ്ങൾ, സംഗീതം, നാടകം, വർക്ക്ഷോപ്പുകൾ, നൃത്താവതരണങ്ങൾ തുടങ്ങി പ്രതിഭാധനരുടെ വലിയൊരു നിര തന്നെ ബിനാലെയില്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിക്കും.
ഇക്കുറി ബിനാലെ പവലിയൻ നിർമ്മിക്കുന്നത് ആർക്കിടെക്റ്റ് സെന്തിൽ കുമാർ ദോസ് ആണ്. ......
തൃശ്ശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ തിളങ്ങി. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് ഈ ചിത്രം അവാർഡുകൾ സ്വന്തമാക്കിയത്.
മികച്ച നടൻ മമ്മൂട്ടിയാണ് — ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രകടനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ......
കൊച്ചി: സമുദ്ര ആവാസവ്യവസ്ഥ, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നിവ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന നാലാമത് ആഗോള മറൈൻ സിമ്പോസിയം (മീകോസ് 4) നാളെ (നവംബർ 4 ചൊവ്വ) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങും.
ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ, കർഷകർ എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളത്തിൽ പങ്കെടുക്കും.
ഇന്ത്യൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന അധ്യക്ഷത വഹിക്കും.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിമ്പോസിയം നടത്തുന്നത്.
സമുദ്രതാപനിലയിലെ വർധനവ് പോലുള്ള ഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാവ്യതിയാന പഠനങ്ങളിലുള്ള ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം 1,000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാല് പ്രധാന തീമുകളിലായി 500 ഓളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ......
കൊച്ചി :- ബി എസ് എൻ എൽ എറണാകുളം ബിസിനസ് ഏരിയായിലെ വിജിലൻസ് ബോധവൽകരണ വാരാഘോഷ പരിപാടികൾ സമാപിച്ചു.ബി എസ് എൻ എൽ മുഖ്യ കാര്യാലയത്തിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ......
ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഖത്തറിൽ തുടക്കമാകും. ആസ്പയർ സോൺ മൈതാനങ്ങളിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.......